
മലപ്പുറം വൈലത്തൂരില്‍ മകൻ ഉമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ ഉമ്മയെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു.
