World
പരീക്ഷണത്തിനിടെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു

വാഷിങ്ടൺ: ടെക്സസിൽ പരീക്ഷണത്തിനിടെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു. ടെക്സസിന്റെ തെക്കേ അറ്റത്തുള്ള സ്പേസ് എക്സിന്റെ വിക്ഷേപണ കേന്ദ്രമായ സ്റ്റാർബേസിൽ പത്താമത്തെ പരീക്ഷണത്തിനായി തയാറെടുക്കുന്നതിനിടെ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. പരീക്ഷണ വിക്ഷേപണവുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് സ്പേസ് എക്സ് അറിയിച്ചു. സ്ഥലത്തേക്ക് പോകരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
