രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ

രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും രോഗങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരക്കാര്‍ ഡയറ്റില്‍ സുഗന്ധവ്യജ്ഞനങ്ങൾ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം. രോഗപ്രതിരോധശേഷി കൂട്ടാന്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ സഹായിക്കും. ഇഞ്ചിയിലെ ജിഞ്ചറോളും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ ആണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യുന്നത്. ജലദോഷവും തുമ്മലുമൊക്കെ കുറയാന്‍ കുരുമുളക് സഹായിക്കും. ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്. ആന്‍റിഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഗ്രാമ്പൂ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഏലയ്ക്കയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
