Crime

സിനിമ കാണുമ്പോൾ രണ്ടാനച്ഛൻ പീഡിപ്പിച്ചു, അറിഞ്ഞിട്ടും പ്രതികരിക്കാതെ അമ്മ; ആലപ്പുഴയിൽ പ്രതികൾ അറസ്റ്റിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം അമ്മയോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. രണ്ടാനച്ഛൻ തുടർന്നും കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറിയിട്ടും അമ്മ മൗനം പാലിച്ചു. സഹികെട്ട കുട്ടി മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button