ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞെത്തി ഭക്ഷണം കഴിച്ചു, സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതം, വിദ്യാർത്ഥി മരിച്ചു

കസാഖിസ്ഥാന്‍: കസാഖിസ്ഥാനില്‍ ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ഉത്കര്‍ഷ് ശര്‍മ്മയാണ് മരിച്ചത്. കസാഖിസ്ഥാനില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു ഉത്കര്‍ഷ്. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ ഉത്കര്‍ഷ് എല്ലാ ദിവസത്തെയും പോലെ തന്നെ ദിനചര്യങ്ങള്‍ നടത്തുകയും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം കുടുംബവുമായി സംസാരിക്കുകയും സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കുകയും ചെയ്തു. അത്താഴത്തിന് ശേഷമുള്ള നടത്തവും കഴിഞ്ഞ് തിരികെ താമസസ്ഥലത്തെത്തിയ ഉത്കര്‍ഷിന് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുകകൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. Read Also – ഈദ് വിനോദയാത്രക്ക് മലയാളി കുടുംബങ്ങളുമായി സൗദിയിൽ എത്തിയ ബസ് ഡ്രൈവർ മരിച്ചു സിംകെന്‍റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്നു ഉത്കര്‍ഷ്. ഉത്കര്‍ഷിന്‍റെ പിതാവ് ഹോമിയോപ്പതിക് ഡോക്ടറാണ്. ദേശീയ, സംസ്ഥാനതലത്തില്‍ അത്‍ലറ്റിക്സില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം പഠനത്തിലും കായികരംഗത്തും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഉത്കര്‍ഷിന്‍റെ രണ്ട് കുടുംബാംഗങ്ങള്‍ കസാഖിസ്ഥാനില്‍ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസിയും നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
(ഫോട്ടോ- ഉത്കര്‍ഷ് ശര്‍മ്മ (വലത്))
