Kerala

സപ്ലൈകോയിൽ ഓഗസ്റ്റ് 24 വരെ പ്രത്യേക വിലക്കുറവ്; 10 ശതമാനം വരെ; സമയം ഉച്ചക്ക് രണ്ടു മുതൽ നാല് വരെ

..!

ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 24 വരെ സപ്ലൈകോ വില്പനശാലകളിൽ ഉൽപന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉൽപന്നങ്ങൾക്ക് ലഭിക്കും.

വെളിച്ചെണ്ണയടക്കമുള്ള ശബരി ഉൽപ്പന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ് സാനിറ്ററി നാപ്കിൻ, തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button