Kerala
വിദ്യാഭ്യാസ മേഖലയില്‍ ലഭിക്കേണ്ട 1444.4 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്, ഇനിയും തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും’: മന്ത്രി വി.ശിവന്‍കുട്ടി

‘
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ ന്യായമായി ലഭിക്കേണ്ട 1444.4 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇനിയും അത് തന്നിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഗുജറാത്തിലെയും, യുപിയിലെയും കുട്ടികളെപ്പോലെ തന്നെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ കുട്ടികളെയും കാണണം. വിവേചനം കാണിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. എംപിമാരുടെ കോണ്‍ഫറന്‍സിലും ഇക്കാര്യം അറിയിച്ചതാണ്. ന്യായമായി കിട്ടേണ്ട തുക നിഷേധിക്കാന്‍ ഒരു ഗവണ്‍മെന്റിനും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.
