കണ്ടക്ടർ ഓടിക്കയറി അടുത്ത ബസിലെ ഡ്രൈവറെ തല്ലി; അപ്രതീക്ഷിതമായി ബസ് മുന്നോട്ട് നീങ്ങി, ബസിന്റെ ചില്ല് തകർന്നു

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. കുറ്റിപ്പുറം – തിരൂർ റൂട്ടിൽ ഓടുന്ന ബസിലെ ഡ്രൈവർ ആബിദിനാണ് മർദനമേറ്റത്. മറ്റൊരു ബസിലെ ജീവനക്കാരനായ അർഷാദാണ് മർദിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ബസിന്റെ സമയക്രമവുമായി ബന്ധപ്പെട്ടാണ് തർക്കമാണ് മർദ്ദനത്തിന് പിന്നിൽ. സംഭവത്തനിടെ നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസിനെ ഇടിച്ചു. കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെറിയ വാക്ക് തര്‍ക്കത്തിലായിരുന്നു തുടക്കം. തുടര്‍ന്ന് അടുത്ത ബസിലെ കണ്ടക്ടര്‍ അതിക്രമിച്ച് കയറി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ഈ സംഭവങ്ങൾ നടക്കുന്നതിനിടെയാണ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായി ബസ് മുന്നോട്ട് നീങ്ങി മുന്നിലെ ബസിലിടിച്ചത്. അപകടത്തിൽ ബസിന്റെ ചില്ലുകളും തകര്‍ന്നു. സംഭവത്തിന് പിന്നാലെ രണ്ട് ബസിലെയും യായാത്രക്കാരെല്ലാം ഇറങ്ങി. സ്റ്റാൻഡിലും ബസിലും നിരവധി യാത്രക്കാര്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം.
