Spot light

വിട്ടുമാറാത്ത ജലദോഷം, പനി, വിറയൽ; ന്യൂമോണിയയെന്ന് കരുതി, പക്ഷേ എക്സ് റേയിൽ കണ്ടെത്തിയത് മറ്റൊന്ന്- സംഭവമിങ്ങനെ

മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും വിറയലുമായി ആശുപത്രിയിലെത്തിയ യുവതിയുടെ എക്സ് റേ കണ്ട് ഞെട്ടി ഡോക്ടർമാർ. റഷ്യയിലാണ് സംഭവം. സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ എകതെറിന ബദുലിനയാണ് ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ആദ്യഘട്ടത്തിൽ ചികിത്സിച്ചെങ്കിലും രോ​ഗം ഭേദമായില്ലെന്ന് മാത്രമല്ല, അസുഖം മൂർച്ഛിക്കുകയും ചെയ്തു. ന്യൂമോണിയയാണെന്ന് സംശയിച്ചെങ്കിലും പന്തികേട് തോന്നിയ ഡോക്ടർ എക്സ് റേയെടുക്കാൻ നിർദേശിക്കുകയായിരുന്നു. എക്സ് റേയിൽ ശ്വാസകോശത്തിൽ ലോഹത്തിന്‍റെ ചെറിയ സ്പ്രിങ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. തുടർ പരിശോധനയിൽ 5 മുതൽ 16 മില്ലിമീറ്റർ വരെയുള്ള ലോഹ സ്പ്രിങ് ശ്വാസകോശത്തിൽ കുടുങ്ങിയതായി സ്ഥിരീകരിച്ചു. ഏതു നിമിഷവും മരണം സംഭവിച്ചേക്കാമെന്ന അവസ്ഥയിലാണ്  34കാരിയെന്നും ഡോക്ടർമാർ വിധിയെഴുതി. വിദ​ഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. 27-ാം വയസ്സിൽ എകറ്റെറിനക്ക് രക്തം കട്ടപിടിക്കുന്ന ത്രോംബോബോളിസം എന്ന രോഗം കണ്ടെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി യുവതിയുടെ കാലിൽ 33 ട്യൂബുകൾ സ്ഥാപിച്ചപ. ആ വർഷം അവൾ 20 ശസ്ത്രക്രിയക്ക് വിധേയയായി. സർജറിക്കിടെയാണ് ശരീരത്തിൽ സ്പ്രീങ് അകപ്പെട്ടതെന്നും രക്തത്തിലൂടെ നെഞ്ചിലെത്തിയതാണെന്നുമാണ് നി​ഗമനം. നാളെ ഏത് നിമിഷവും മരണത്തിന് കീഴടങ്ങിയേക്കാമെന്നും എങ്കിലും ശുഭാപ്തി വിശ്വാസിയാണെന്നും യുവതി കുറിച്ചു 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button