CrimeKerala

മദ്യപിച്ചെത്തിയ യുവാവ് കയറിപ്പിടിച്ചു; അയാളുടെ മുഖത്ത് ‘ചറപറ’ അടിച്ച് പ്രതികരിച്ച യുവതിക്ക് അഭിനന്ദനം

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉപദ്രവം നേരിടുന്ന ഒരു ഇടം പൊതുഗതാഗത സംവിധാനങ്ങളാണ്. പലതരത്തിലുള്ള ആളുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ബസിലും ട്രെയിനിലും ഓരോ ദിവസവും സ്ത്രീകള്‍ പലവിധത്തിലുള്ള ഉപദ്രവങ്ങള്‍ നേരിടുന്നു. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഓടുന്ന ബസില്‍ വച്ച് തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലുന്ന ഒരു സ്ത്രീയുടെ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പപ്പിച്ചു. മദ്യപിച്ചെത്തി തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവിനെ യുവതി, മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് നിരവധി തവണ മുഖത്തടിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.   ‘മദ്യപിച്ചെത്തിയ യുവാവ് ബസില്‍ വച്ച് സ്ത്രീ യാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ‘രണരാഗിണി’ അവരുടെ മികച്ച പോരാട്ടം കാഴ്ചവച്ചു.’  എന്ന് കുറിച്ച് കൊണ്ട് ലോക്മാറ്റ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ വീഡിയോ വൈറലാവുകയും നിരവധി എക്സ് ഹാന്‍റിലുകളില്‍ വീഡോയ പങ്കുവയ്ക്കപ്പെടുകയും ചെയ്തു. പൂനെ നഗരത്തിലെ ഒരു ബസില്‍ യാത്ര ചെയ്യവേ, മദ്യപിച്ച് ബസില്‍ കയറിയ യുവാവ്, യുവതിയുടെ കൈയില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ യുവതി ഏതാണ്ട് ഇരുപതോളം തവണയാണ് യുവാവിന്‍റെ ഇരുകവിളിലുമായി അടിച്ചത്.   പ്രസവത്തോടെ മരിച്ച കുഞ്ഞിനെ ഗ്യാസ് സ്റ്റേഷനിലെ ബാത്ത് റൂമില്‍ ഉപേക്ഷിച്ച യുവതിക്ക് നാല് വര്‍ഷം തടവ് ശിക്ഷ   बसमध्ये मद्यपीकडून महिला प्रवाशाची छेड; रणरागिणीने दिला चांगलाच चोप#pune #pmpml #women #police pic.twitter.com/V1RtrExLxS — Lokmat (@lokmat) December 19, 2024   വിദേശത്ത് നിന്നെത്തി കാമുകനെ കാണാൻ പോയി, വീട്ടുകാർ അറിയാതിരിക്കാൻ പാസ്പോർട്ടിൽ കൃത്രിമം ; യുവതി അറസ്റ്റിൽ  ഇവര്‍ ഷിർദ്ദിയിലെ ഒരു സ്കൂളിൽ കായിക അധ്യാപികയായി ജോലി ചെയ്യുന്ന പ്രിയ ലഷ്കരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്രയേറെ നേരം പ്രിയ യുവാവിന്‍റെ മുഖത്ത് അടിച്ചിട്ടും യാത്രക്കാരാരും പ്രതികരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍, ബസിലെ കണ്ടക്ടര്‍ പ്രശ്നത്തില്‍ ഇടപെട്ടപ്പോള്‍ ബസ്, പോലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ പ്രിയ ആവശ്യപ്പെട്ടുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇയാളെ പിന്നീട് ശനിവാര്‍ഡ പോലീസ് സ്റ്റേഷനില്‍ എത്തിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവാവിനെ പൊതിരെ തല്ലുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ തുടക്കം കുറിച്ചു. ഇങ്ങനെ തല്ലേണ്ടതുണ്ടോയെന്നായിരുന്നു ചിലരുടെ കുറിപ്പ്. എന്നാല്‍ യുവതിയെ അഭിനന്ദിച്ചും ഇങ്ങനെ പ്രതികരിച്ചാലെ കാര്യങ്ങളില്‍ അല്പമെങ്കിലും മാറ്റമുണ്ടാകൂവെന്നും നിരവധി പേരാണ് എഴുതിയത്. മറ്റ് ചിലര്‍ അവരെ ചെരിപ്പൂരി അടിക്കൂവെന്നായിരുന്നു പ്രതികരിച്ചത്.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button