ചെന്നൈക്ക് കൊണ്ടുപോയ സ്വർണപ്പാളി തിരികെ എത്തിക്കണം’; ശബരിമല സ്വർണപ്പാളിവിവാദത്തിൽ ദേവസം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘
ശബരിമല സ്വർണപ്പാളിവിവാദത്തിൽ ദേവസം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ചെന്നൈക്ക് കൊണ്ടുപോയ സ്വർണപ്പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുൻകൂർ അനുമതി ഇല്ലാതെയാണ് ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത്. ഇതിനെതിരെ കോടതി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
മുൻകൂർ അനുമതി ഇല്ലാതെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സ്പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയിൽ നിന്ന് അനുമതി തേടാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോടതി അനുമതിയില്ലാതെ ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.
