Kerala
ഭാരതപ്പുഴയിൽ നഷ്ടപ്പെട്ട സ്വർണ്ണ മാല മുങ്ങിയെടുത്തു കൊടുത്തു

20
ഷൊർണ്ണൂർ: ഭാരതപ്പുഴയിൽ ഇന്നലെ ശവസംസ്കാര ചടങ്ങിനു ശേഷം കുളിക്കുന്നതിനിടയിൽ മുണ്ടക്കാട്ടുകുറുശ്ശി സ്വദേശിനി ചിന്ത രാജാഗോപാലിന്റെ രണ്ടര പവൻ സ്വർണ്ണമാല നഷ്ടപ്പെട്ടു.
ഫയർഫോഴ്സിനെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ക്രിട്ടിക്കൽ കെയർ മുങ്ങൽ വിദഗ്തനായ നിഷാദ് ഷൊർണ്ണൂരിനെ ദൗത്യം ഏൽപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിക്കൂറോളം വെള്ളത്തിൽ മുങ്ങി തിരച്ചിൽ നടത്തിയതിനു ശേഷം വെള്ളത്തിൻ്റെ അടിഞ്ഞിട്ടിൽ നിന്നും മാല കണ്ടെത്തുകയായിരുന്നു.
