ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാർ, മുഖ്യമന്ത്രി മുഖ്യ ഗുണ്ട’; വിമർശിച്ച് ഷാഫി പറമ്പിൽ

‘
സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാരാണെന്ന് ഷാഫി പറമ്പിൽ എംപി. മുഖ്യമന്ത്രി മുഖ്യ ഗുണ്ടയാണെന്ന് പറഞ്ഞ ഷാഫി പറമ്പിൽ തനി ഗുണ്ടായിസമായി പൊലീസിനെ ഈ സർക്കാർ മാറ്റിയെന്നും കുറ്റപ്പെടുത്തി. പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം തുടർച്ചയായി ഇത്തരം പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പൊലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയന്റെ പിന്തുണയോടെയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സംസ്ഥാനത്തെ കസ്റ്റഡി മർദ്ദനത്തിലാണ് ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രിയെയും വിമർശിച്ച് ഷാഫി പറമ്പിൽ രംഗത്തെത്തിയത്. ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാരാണെന്ന് പറഞ്ഞ ഷാഫി പറമ്പിൽ മുഖ്യമന്ത്രി മുഖ്യ ഗുണ്ടയാണെന്നും പറഞ്ഞു. ഗുണ്ടകളെ ഇരുവശത്തുംനിർത്തി കേരളത്തിന്റെ മുഖ്യ ഗുണ്ട നാട് ഭരിക്കാമെന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.
പൊലീസിൽ പ്രാധാന്യം നൽകുന്നത് നിയമം സമാധാനത്തോടെ നടപ്പാക്കുന്നവർക്കല്ലെന്നും പകരം ക്രിമിനലുകൾക്കും ഗുണ്ടകൾക്കുമാണ് സർക്കാരും ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഒത്താശ ചെയ്യുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ജനമൈത്രി പൊലീസിനെ ഗുണ്ടാമൈത്രി പൊലീസാക്കി മാറ്റിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഗുണ്ടകളായ പൊലീസുകാരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയണം. പൊലീസിലെ ഗുണ്ടകൾക്ക് രാഷ്ട്രീയ സംരക്ഷണമാണ് സർക്കാർ ഒരുക്കുന്നതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
