തൃശ്ശൂർ: തൃശൂർ കുഴൂരിൽ പള്ളി വികാരിയെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയ വ്യാപാരിയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ കേസെടുത്ത് പൊലീസ്. പ്രദേശവാസികളായ ഡേവിസ്, ലിനു, ഷൈജു, ലിൻസൺ എന്നിവർക്കെതിരേയാണ് മാള പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 ഓടെ തിരുമുക്കുളം പള്ളിയിലെ ക്രിസ്മസ് ട്രീയിൽ ലൈറ്റ് ഇട്ടതിൽ ത്രിപ്തരല്ലെന്ന് പറഞ്ഞാണ് പള്ളിവികാരിയുടെ കാർ തടഞ്ഞു നിർത്തി പ്രതികൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പള്ളി വികാരി ആന്റണി പോൾ പറമ്പത്തുമായി പ്രതികൾ തർക്കിക്കുന്നത് കണ്ട് ഇടപെടാൻ എത്തിയതാണ് വ്യാപാരിയായ ആന്‍റണി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ആന്റണിയുടെ വ്യാപാര സ്ഥാപനത്തിൽ കയറി പഴക്കുലകൾ കൊണ്ടും ഇരുമ്പുവടി കൊണ്ടും സോഡാക്കുപ്പികൊണ്ടും ആക്രമിച്ചത്. ചില്ലു പാത്രങ്ങളും ചില്ലലമാരകളും അടിച്ചു തകർത്തതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് ആന്‍റണിയുടെ വീട് കയറി ഭാര്യ കുസുമം, മക്കളായ അമർജിത്, അഭിജിത് എന്നിവർക്ക് നേരെയും ആക്രമണം നടത്തിയതായി പരാതിയുണ്ട്. സംഭവത്തിനിടെ ആന്‍റണിയുടെ പോക്കറ്റിലുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടുവെന്നും ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായും പോലീസ് പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ ആന്‍റണിയും കുടുംബവും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കുഴൂർ പഞ്ചായത്ത് പരിധിയിൽ വ്യാപാരികൾ കടയടച്ചിട്ട് പ്രതിഷേധവും നടത്തിയിരുന്നു. അസഭ്യം നടത്തിയതിനും വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതിനും പള്ളിവികാരിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്യായമായി വഴിതടയൽ, അശ്ലീല പരാമർശം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്.
Related Articles
390 രൂപ വച്ച് 12,500 സാരി നല്കി, സംഘാടകര്‍ കുട്ടികള്‍ക്ക് 1600 രൂപയ്ക്ക് മറിച്ചുവിറ്റു’; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: കല്യാണ്‍ സില്‍ക്സ്
1 week ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ച് പീഡനം, പ്രതി പിടിയിൽ
2 weeks ago
Check Also
Close