
പാലക്കാട്: കൊപ്പം – പെരിന്തൽമണ്ണ റോഡിൽ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ നിന്നും സ്കൂട്ടർ യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗതയിൽ വന്ന ബസ് കണ്ട ഉടനെ യാത്രക്കാരൻ ഇരുചക്ര വാഹനത്തിൽ നിന്ന് ചാടിയാണ് രക്ഷപ്പെട്ടത്. ബസ് ഇരു ചക്ര വാഹനത്തിലൂടെ കയറിയിറങ്ങി. റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരനായ പ്രഭാപുരം സ്വദേശിക്ക് പരിക്കേറ്റു. ഇന്ന് കാലത്തായിരുന്നു അപകടം. കൊപ്പം പൊലീസ് സ്ഥലത്തെത്തി സ്ഥിതികൾ വിലയിരുത്തി. അതേസമയം, ബസുകളുടെ അമിതവേഗതക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.
