Entertaiment

വന്‍ ബോക്സോഫീസ് ദുരന്തം ഉണ്ടാക്കി സംവിധായകന് വീണ്ടും ഡേറ്റ് കൊടുത്ത് സൂപ്പര്‍താരം, വില്ലനാണ് സര്‍പ്രൈസ് !

മുംബൈ: ഇന്ത്യന്‍ സിനിമ ലോകം മറക്കാന്‍ ആഗ്രഹിക്കുന്ന ചിത്രമാണ് ആദിപുരുഷ്. 300 കോടിയോളം മുടക്കിയെടുത്ത ചിത്രം ഇന്ത്യന്‍ ബോക്സോഫീസിലെ വന്‍ പരാജയങ്ങളിലൊന്നായി മാറി. രാമനായി പ്രഭാസ് അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ഓം റൌട്ട് ആയിരുന്നു. എന്നാല്‍ അഞ്ച് ഭാഷകളില്‍ ഇറങ്ങിയ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായി. ഒപ്പം തന്നെ അതിലെ പല സംഭാഷണങ്ങളും മറ്റും വിവാദമായി. ഒടുക്കം ചിത്രം കോടതി പോലും കയറി. എന്നാല്‍ വലിയ പരാജയത്തിന് ശേഷം വീണ്ടും ഓം റൌട്ട് പുതിയ ചിത്രവുമായി എത്തുന്നു എന്നാണ് വിവരം.  മിഡ്-ഡേയിലെ റിപ്പോർട്ടുകൾ പ്രകാരം പവൻ ഖിന്ദ് യുദ്ധം നയിച്ച മറാത്ത യോദ്ധാവ് ബാജി പ്രഭു ദേശ്പാണ്ഡെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഓം പടം എടുക്കുന്നത്. മുന്‍പ് ഓം റൌട്ടിന് വന്‍ വിജയം സമ്മാനിച്ച താനാജി അണ്‍ സംഗ് ഹീറോയില്‍ നായകനായ അജയ് ദേവഗണ്‍ ഈ ചിത്രത്തില്‍ നായകനാകും എന്നാണ് വിവരം.  നേരത്തെ താനാജി എന്ന സിനിമ വിജയിച്ചതിന് പിന്നാലെ ഈ സബ്ജക്ട് തീരുമാനിച്ചിരുന്നെങ്കിലും  2022-ൽ പുറത്തിറങ്ങിയ മറാത്തി സിനിമ പവൻഖിന്ദ് ഇറങ്ങിയതോടെ ഇത് താല്‍ക്കാലികമായി ഉപേക്ഷിച്ചതാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇതേ കഥയില്‍ ഇരുവരും എത്തിയെന്നാണ് വിവരം. ഇതിന് വേണ്ടിയുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ് എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് പറയുന്നത്.  1660-ൽ നടന്ന പവൻ ഖിന്ദ് യുദ്ധത്തില്‍ ശിവാജിക്ക് വേണ്ടി പൊരുതിയ മറാത്ത വീരനാണ് ബാജി പ്രഭു ദേശ്പാണ്ഡെ. എന്നാല്‍ ചിത്രത്തില്‍  ഹൃത്വിക് റോഷന്‍ വില്ലന്‍ വേഷത്തില്‍ എത്തും എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. നേരത്തെ ഓം സംവിധാനം ചെയ്ത താനാജിയിലും, ആദിപുരുഷിലും സെയ്ഫ് അലി ഖാന്‍ ആയിരുന്നു വില്ലനായി എത്തിയിരുന്നത്.  2020 ല്‍ ബോളിവുഡില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ വിജയം നേടിയ സിനിമയാണ് താനാജി. നടന്‍ അജയ് ദേവഗണ്‍ നിര്‍മ്മാതാവായി എത്തിയ ചിത്രം 100 കോടി ബജറ്റിലാണ് എത്തിയത്. ചിത്രം ബോക്സോഫീസില്‍ 360 കോടിയോളം നേടിയിരുന്നു. ചിത്രം ആ വര്‍ഷത്തെ ബോളിവുഡിലെ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു.   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button