ഈ മക്കളെ പഠിപ്പിക്കാൻ ‘നിർഭാഗ്യം’ കിട്ടിയ ടീച്ചറാണ്..’ ഉരുളെടുത്ത പൊന്നോമനകളുടെ ഓർമയിൽ നെഞ്ച് പൊട്ടി അധ്യാപകർ

‘
വെള്ളാര്‍മല: ‘മാതാപിതാക്കളുടെ കൂടെ നില്‍ക്കുന്നതിനേക്കാള്‍ കുട്ടികള്‍ ഞങ്ങളുടെ കൂടെയായിരുന്നു ഉണ്ടായിരുന്നത്. അവരെയൊക്കെ പഠിപ്പിക്കാനുള്ള ‘നിര്‍ഭാഗ്യം’ കിട്ടിയ അധ്യാപികയാണ് ഞാന്‍’. ഉരുളെടുത്ത പ്രിയപ്പെട്ട കുട്ടികളെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുകയാണ് വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ അധ്യാപകര്‍. ദുരന്തത്തിന്‍റെ ഒരാണ്ട് പിന്നിടുന്ന ദിവസം കുട്ടികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പൂക്കളര്‍പ്പിക്കാന്‍ പ്രിയപ്പെട്ട എല്ലാ അധ്യാപകരും എത്തിയിരുന്നു. ഉരുളെടുത്ത മക്കളുടെ ഫോട്ടോക്ക് മുന്നില്‍ പൂക്കളപ്പിക്കുമ്പോൾ പലരും വിങ്ങിപ്പൊട്ടി.’മക്കൾ രാവിലെ തൊട്ട് വൈകുന്നേരം വരെ ഞങ്ങളുടെ കൂടെയാണ് നിൽക്കുന്നത്.രാത്രി മാത്രമാണ് വീട്ടിലേക്ക് പോകുന്നത്. മാതാപിതാക്കളേക്കാൾ കൂടുതൽ സമയം ചെലവഴിച്ചത് ഞങ്ങളുടെ കൂടെയാണ്.അതുകൊണ്ട് ഓരോ കുട്ടിയെക്കുറിച്ചും ഒരുപാട് ഓർമകളുണ്ട്’..വാക്കുകൾ മുറിഞ്ഞുകൊണ്ടാണ് അധ്യാപിക സംസാരിച്ചത്.ക്ലാസെടുക്കുന്ന സമയത്ത് പ്രിയപ്പെട് കൂട്ടുകാരെ സഹപാഠികൾക്ക് ഇപ്പോഴു ഓർമ വരുമെന്നും അധ്യാപകർ പറയുന്നു. പിന്നെ കുറച്ച് നേരം ക്ലാസ് നിർത്തിവെക്കും.എങ്കിലും കുട്ടികളെല്ലാവരും ദുരന്തത്തിൽ നിന്ന് മുക്തരായി വരികയാണെന്നും അധ്യാപകർ പറയുന്നു.മറക്കാൻ പറ്റുന്നവരല്ല പോയതെന്ന് വെള്ളാര്‍മല സ്കൂളില്‍ ഒന്നരവർഷത്തോളം താൽക്കാലിക അധ്യാപകനായിരുന്ന ആദിൽ പറയുന്നു.ഒരിക്കലും ആഗ്രഹിക്കാത്ത രീതിയിലാണ് ഓരോ അന്ന് കുട്ടികളെ കണ്ടതെന്നും ആദിൽ പറയുന്നു.
