കശ്മീരില്‍ ട്രെയിന്‍ എത്തും; 2025ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന വമ്പന്‍ പദ്ധതികള്‍
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും കണക്ടിവിറ്റിയും മെച്ചപ്പെടുത്തുന്നതില്‍ 2025 വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കശ്മീരിലേക്കുള്ള ബ്രോഡ്-ഗേജ് റെയില്‍വെ കണക്ടിവിറ്റി മുതല്‍ ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് വരെയുള്ള പുതിയ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് കീഴില്‍ വളരെ പ്രധാനപ്പെട്ട നിരവധി ദേശീയപാത പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ചില ഭാഗങ്ങളും ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയും ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കശ്മീരിലേക്കുള്ള ട്രെയിന്‍ ഗതാഗതം പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം തന്നെ മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ(ആര്‍ആര്‍ടിഎസ്) വാണിജ്യ സേവനങ്ങളും ആരംഭിക്കുമെന്നും കരുതുന്നു.പരസ്യം ചെയ്യൽഈ പദ്ധതികളുടെ ഉദ്ഘാടനം എന്നണെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും അവ അവസാന ഘട്ടത്തിലാണെന്നാണ് ലഭ്യമാകുന്ന വിവരം.ഡല്‍ഹിയില്‍ ആര്‍ആര്‍ടിഎസ് പ്രവര്‍ത്തിച്ചുതുടങ്ങിയതിനാല്‍, മീററ്റിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് വേഗതയേറിയതും കുറഞ്ഞ ചെലവില്‍ സൗകര്യപ്രദവുമായ ഗതാഗത മാര്‍ഗമാണ് ലഭിക്കുക. ഇപ്പോള്‍ ഗാസിയാബാദിനും മീറ്റിനും ഇടയിലാണ് ഈ സേവനം ലഭ്യമായിരിക്കുന്നത്.പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കശ്മീരിലേക്കുള്ള ബ്രോഡ്‌ഗേജ് റെയില്‍വെ കണക്ടിവിറ്റി യാഥാര്‍ത്ഥ്യമാകുന്നത്. എല്ലാ കാലവസ്ഥയിലും ഈ മേഖലയിലേക്കുള്ള യാത്ര സുഗമമാക്കുന്ന വിധത്തിലാണ് ഇത് ഒരുങ്ങുന്നത്.വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ തന്നെ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ ഡല്‍ഹിയില്‍ നിന്നോ മറ്റേതെങ്കിലും പ്രധാന ഇന്ത്യന്‍ നഗരത്തില്‍ നിന്നോ കശ്മീരിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് ഇല്ല.പരസ്യം ചെയ്യൽകശ്മീരില്‍ ട്രെയിന്‍ എത്തിച്ചേരുന്നതിന് ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക്(യുഎസ്ബിആര്‍എല്‍) സെക്ഷന്‍ പൂര്‍ത്തിയാകേണ്ടത് പ്രധാനമാണ്. ഇതിന് മുമ്പായി ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ സ്റ്റേ അന്‍ജി-ഖാഡ് റെയില്‍വെ പാലം നിര്‍മിക്കുകയും അതിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഉധംപുരില്‍ നിന്നും ബാരാമുള്ളയെ ശ്രീനഗര്‍ വഴി ബന്ധിപ്പിക്കുന്ന 326 കിലോമീറ്റര്‍ റെയില്‍പാതയുടെ ഒരു ഭാഗമായ ഈ പാലം കത്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്നു.രാമേശ്വരത്തെ പാമ്പൻ പാലം ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വെ പാലമാണ് പാമ്പന്‍ പാലം. 535 കോടി രൂപ ചെലവില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് രാമേശ്വരത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന 2.05 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം നിര്‍മിക്കുന്നത്. നിലവിലെ പ്രവര്‍ത്തന രഹിതമായ പാമ്പന്‍ റെയില്‍വെ പാലത്തിന് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 1914ലാണ് ഈ പാലം ആദ്യം നിര്‍മിച്ചത്. 1988ല്‍ പുതിയ സമാന്തര റോഡ് പാലം വരുന്നത് വരെ രണ്ടുസ്ഥലങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഏക കണ്ണിയായിരുന്നു അത്.പരസ്യം ചെയ്യൽപഴയ റെയില്‍വെ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ ലംബത്തിലുള്ള ലിഫ്റ്റിംഗിന് മെച്ചപ്പെടുത്തിയ സംവിധാനമാണ് പുതിയ പാലത്തില്‍ ഉപയോഗിക്കുന്നത്. കൂടിയ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനും ഇത് അനുവദിക്കും. നിർമാണം പൂര്‍ത്തിയാകുന്നതോടെ തമിഴ്‌നാടിനും രാമേശ്വരത്തിനും ഇടയിലുള്ള ഗതാഗതം വര്‍ധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. പാലം വരുന്നതോടെ പ്രദേശത്തെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നും കരുതുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് പ്രവര്‍ത്തന ക്ഷമമാകും.ട്രെയിൻ ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം എയര്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ജെവാര്‍, നവി മുംബൈ വിമാനത്താവളങ്ങള്‍ ഈ വര്‍ഷം പ്രവര്‍ത്തനക്ഷമമാകും. രണ്ട് വിമാനത്താവളങ്ങളും ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പരസ്യം ചെയ്യൽജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രതിവര്‍ഷം 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളതാണ്. വ്യാവസായ കേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ മേഖലയിലെ നിരവധി ജില്ലകളിലേക്കുള്ള ആകാശയാത്രയും ഈ വിമാനത്താവളം സുഗമമാക്കും.നവി മുംബൈ വിമാനത്താവളം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് അന്താരാശ്ട്ര വിമാനത്താവളങ്ങളിലൊന്നായി അത് മാറും. പ്രതിവര്‍ഷം ആറ് കോടി യാത്രക്കാരെയും 15 ലക്ഷം ടണ്‍ ചരക്കുകളും കൈകാര്യം ചെയ്യാനുള്ള ശേഷിയും ഇതിന് ഉണ്ടായിരിക്കും.ദേശീയ ഹൈവേ പദ്ധതികള്‍ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം ഈ മാസം ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്ഷര്‍ധാമിനും ഈസ്റ്റേണ്‍ പെരിഫറല്‍ എ്ക്‌സ്പ്രസ് വേയ്ക്കും(ഇപിഇ) ഇടയിലുള്ള റോഡ് ആദ്യം പ്രവര്‍ത്തനക്ഷമമാകും.പരസ്യം ചെയ്യൽബംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണവും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത 17,930 കോടി ചെലവിട്ടാണ് നിര്‍മിക്കുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.ഇതിന് മുമ്പ് തന്നെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയും ഈ വര്‍ഷം തന്നെ പണിപൂര്‍ത്തിയാകുമെന്ന് കരുതുന്നു.