Spot lightWorld

ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചു, അന്ന് 32 കോടിക്ക് നിര്‍മ്മിച്ച ആഡംബര കൊട്ടാരവും കാട്ടുതീ വിഴുങ്ങി

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനമായ 2.04 ബില്യൺ എന്ന മഹാഭാഗ്യം കാലിഫോർണിയക്കാരൻ എഡ്വിൻ കാസ്‌ട്രോയെ തേടിയെത്തിയത്. ഇന്ത്യൻ രൂപയില്‍ 16,590 കോടി വരും കാസ്‌ട്രോയ്ക്ക് ലഭിച്ച സമ്മാനത്തുക. ആ സമ്മാനത്തുകയിൽ നിന്നും 25.5 മില്യൺ ഡോളർ (2,19 കോടി രൂപ) ചെലവഴിച്ച് അദ്ദേഹം ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് ഹിൽസിൽ സ്ഥലവും വാങ്ങി ഒരു ആഡംബര മന്ദിരം പണിതുയർത്തി. മാലിബു ഗെറ്റ്എവേ എന്ന കൊട്ടാര സദൃശ്യമായ ആ മണിമാളിക ആരുടെയും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. പക്ഷേ, ഇന്നവിടം ഒരു പിടി ചാര കൂമ്പാരം മാത്രമാണന്നാണ് ന്യൂയോർക്ക് പോസ്റ്റ്  റിപ്പോർട്ട് ചെയ്യുന്നത്. ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ പാലിസേഡ്‌സ് തീയിൽ ആ കൊട്ടാരം പൂർണമായും കത്തി നശിച്ചു. മാരകമായ തീപിടുത്തത്തിന് ശേഷം, കാസ്ട്രോയുടെ 3.8 മില്യൺ ഡോളറിന്‍റെ വീട്ടിൽ അവശേഷിച്ചത് ഏതാനും  കോൺക്രീറ്റ് തൂണുകളും കനൽ എരിയുന്ന ചാരക്കൂമ്പാരവും മാത്രമാണെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പൂർണമായും കത്തി നശിച്ച പ്രദേശത്തിന്‍റെ ചിത്രങ്ങളും ന്യൂയോർക്ക് പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്.  ചരിത്രപരമായ 2.04 ബില്യൺ ഡോളർ സമ്മാനം നേടിയ ശേഷം കാസ്ട്രോ വാങ്ങിയ നിരവധി സ്ഥലങ്ങളിൽ ഒന്നാണ് ഇപ്പോൾ ഒന്നുമല്ലാതായി മാറിയ മാലിബു. തീപിടുത്തത്തിൽ കാസ്ട്രോയുടെ ആഡംബര വാഹനങ്ങളുടെ ശേഖരവും   കത്തി നശിച്ചു.
എഡ്വിൻ കാസ്ട്രോയുടെ ഈ വീടിനുള്ളിൽ അഞ്ച് കിടപ്പുമുറികളും ആറ് ബാത്ത്റൂമുകളും ആയിരുന്നു ഉണ്ടായിരുന്നത്. ആഡംബരം നിറഞ്ഞു തുളുമ്പുന്നതായിരുന്നു വീടിനുള്ളിലെ ഓരോ സജ്ജീകരണങ്ങളും. കൂടാതെ ഐക്കണിക് ചാറ്റോ മാർമോണ്ട് ഹോട്ടലിന് മുകളിലായിരുന്നു ഇത്.  ഗായിക അരിയാന ഗ്രാൻഡെ, നടൻ ഡക്കോട്ട ജോൺസൺ, ഹാസ്യനടൻ ജിമ്മി കിമ്മൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖ സെലിബ്രിറ്റികളായിരുന്നു ഇവിടെ കാസ്ട്രോയുടെ അയൽക്കാരായി ഉണ്ടായിരുന്നത്. ഇരുവരുടെ വീടുകളും കാട്ടുതീ വിഴുങ്ങി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button