Business

ഈ വിലകുറഞ്ഞ കാറുകൾ ധാരാളം മൈലേജ് നൽകുന്നു, വില വെറും നാലുലക്ഷം മുതൽ

പല‍ർക്കും സ്വന്തമായി ഒരു കാർ എന്നത് വലിയൊരു സ്വപ്‍നമാണ്. എന്നാൽ ഉയർന്ന വില കാരണം, താങ്ങാവുന്ന വിലയിൽ ലഭ്യമായ കാർ വാങ്ങാൻ ആളുകൾ ഇഷ്‍ടപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ അത്തരം നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. മൈലേജും വിലക്കുറവും കാരണം അവ പലർക്കും അനുയോജ്യവുമായിരിക്കും. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയുള്ള അത്തരം കാറുകളെ പരിയചപ്പെടാം. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞചും മൈലേജ് ഉള്ളതുമായി കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.  മാരുതി സുസുക്കി അൾട്ടോ K10  ആദ്യത്തെ കാർ മാരുതി സുസുക്കി ആൾട്ടോ കെ10 ആണ്, ഇത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ്. ആൾട്ടോ കെ10-ൽ 1 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണുള്ളത്. ഈ എഞ്ചിന് 67PS പവറും 89Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഇതിന് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഓപ്ഷണൽ അഞ്ച്-സ്പീഡ് AMT ട്രാൻസ്മിഷൻ ഓപ്ഷൻ ലഭിക്കുന്നു. ഇതോടൊപ്പം, ആൾട്ടോ കെ10 സിഎൻജി പതിപ്പിലും ലഭ്യമാണ്. ഇതിന് ഐഡിൽ-എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉണ്ട്. ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 4.09 ലക്ഷം രൂപയാണ്. മാരുതി സുസുക്കി സെലേറിയോ മാരുതി സുസുക്കി സെലേറിയോ താങ്ങാനാവുന്ന കാറുകളിൽ മികച്ച ഓപ്ഷനാണ്. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് സെലേറിയോ വരുന്നത്. ഈ എഞ്ചിന് പരമാവധി 67 bhp കരുത്തും 89 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. സെലേറിയോയുടെ പ്രാരംഭ വില 5. 36 ലക്ഷം രൂപയാണ്. ഇന്ത്യൻ വിപണിയിൽ ആകെ നാല് വേരിയന്റുകളിൽ ഇത് ലഭ്യമാണ്.  മാരുതി സുസുക്കി എസ്-പ്രസോ  നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന മറ്റൊരു കാർ മാരുതി സുസുക്കി എസ്-പ്രസ്സോ ആണ്. ഈ കാർ കമ്പനിയുടെ താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന ഒരു കാറാണ്, ഇതിന്റെ എക്സ്-ഷോറൂം വില 4.26 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. ആൾട്ടോ കെ10-ന് സമാനമായ എഞ്ചിനാണ് എസ്-പ്രെസോയിലും ഉള്ളത്. ഈ കാറിന്റെ അടിസ്ഥാന വേരിയന്റിന് അഞ്ച് ലക്ഷം രൂപയിൽ താഴെയാണ് വില. എസ് പ്രെസ്സോയിൽ 1 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 68PS പവറും 90Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.  ടാടാ ടിയാഗോ  ടാറ്റ ടിയാഗോനിങ്ങളുടെ ബജറ്റ് വിഭാഗത്തിൽ തികച്ചും യോജിക്കും. ഈ ടാറ്റ കാറിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിന് പരമാവധി 86 bhp കരുത്തും 113 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ടിയാഗോയിൽ നിങ്ങൾക്ക് സിഎൻജി പവർട്രെയിനിന്റെ ഓപ്ഷനും ലഭിക്കും. ഇന്ത്യൻ വിപണിയിൽ 4.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ ടാറ്റ ടിയാഗോ ലഭിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button