ഗാന്ധിജിയെ വധിച്ചു, ബാബറി മസ്ജിദ് തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു’; രൂക്ഷ വിമർശനവുമായി യൂഹാനോൻ മാർ മിലിത്തിയോസ്

തൃശൂർ∙ എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ:
ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബരി മസ്ജിദ് തകര്‍ത്തു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു. കൊലപാകതങ്ങള്‍ തുടരുന്നു…’ എന്നായിരുന്നു കുറിപ്പ്. കുറിപ്പിനെ പിന്തുണച്ചും എതിര്‍ത്തും ഒരുപാട് പേര്‍ രംഗത്തെത്തി
നേരത്തെ, ഈശോ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങളിലും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ബിജെപിക്കെതിരെനേരത്തെ അദ്ദേഹം പരോക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു
