Health Tips

കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന കാര്യങ്ങൾ

വേനൽക്കാലത്ത് കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.   വേനൽക്കാലത്തെ ഉയർന്ന താപനിലയും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കും. കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.   ദിവസവും ധാരാളം വെള്ളം കുടിക്കുക. കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ഹെർബൽ ടീ,ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻസ് (ORS) എന്നിവയും കുടിക്കാവുന്നതാണ്. സീസണൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തണ്ണിമത്തൻ, വെള്ളരിക്ക, സരസഫലങ്ങൾ എന്നിവ ജലാംശം, ദഹനം എന്നിവയ്ക്ക് ഉത്തമമാണ്. അമിതമായ ഭക്ഷണം കഴിക്കാതെ നോക്കുക. കാരണം അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് അസ്വസ്ഥത ഒഴിവാക്കാനും ദഹനം സുഗമമായി നടക്കാനും സഹായിക്കും.   പുളിപ്പിച്ച പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവ കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുക ചെയ്യും. നടത്തം, നീന്തൽ അല്ലെങ്കിൽ യോഗ പോലുള്ള വ്യായാമങ്ങൾ ചെയ്യുക. ഇത് ദഹനത്തെ ഉത്തേജിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button