കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനായി കൊളസ്ട്രോൾ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൊളസ്ട്രോൾ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍: ലയിക്കുന്ന നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഓട്സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് വേഗത്തിലുള്ള നടത്തം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ട്രാൻസ് ഫാറ്റ് ഉപയോഗം പരിമിതപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോളിനെ അകറ്റാന്‍ സഹായിക്കും. അതിനാല്‍ നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ കഴിക്കാം. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്‌സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പൂരിത കൊഴുപ്പുകൾക്ക് പകരം ഒലീവ് ഓയിൽ ഉപയോഗിക്കാം. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
