കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും വ്യായാമക്കുറവും മൂലമാണ് ഇന്ന് പലരിലും ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാണപ്പെടുന്നത്. ശരീരത്തിലെ കൊളസ്‌ട്രോള്‍ നിരക്ക് നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ അത് ഹൃദയത്തെ പോലും ബാധിക്കാം. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. റെഡ് മീറ്റ് പോലെയുള്ള അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ സഹായിക്കും. പ്രോസസിഡ് ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പുള്ള അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയൊക്കെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഓട്‌സും ബാര്‍ലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
