Business

വിറ്റിട്ടും വിറ്റിട്ടും ഈ ടാറ്റ കാർ ബാക്കി! ഒടുവിൽ മൂന്നുലക്ഷം വെട്ടിക്കുറച്ചു, വമ്പൻ ഓഫർ നെക്സോൺ ഇവിക്ക്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആളുകൾ പെട്രോൾ, ഡീസൽ എന്നിവയേക്കാൾ ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. നിങ്ങളും ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ ഇലക്ട്രിക്ക് കാറായ നെക്‌സോൺ ഇവിക്ക് മൂന്ന് ലക്ഷം രൂപവരെ കിഴിവ് ലഭിക്കുന്നു. സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനാണ് ഈ കിഴിവ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഉൽസവ സീസണിൽ ഇലക്ട്രിക് കാറുകളുടെ ഉൽപ്പാദനം വർധിച്ചതോടെ വിൽക്കാതെ കിടക്കുന്ന മോഡലുകളുടെ വലിയൊരു ഭാഗം ഡീലർഷിപ്പുകളിൽ കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കിഴിവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് ഡീലർഷിപ്പുമായി ബന്ധപ്പെടാം. ടാറ്റ നെക്‌സോൺ ഇവിയുടെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് അറിയാം. ടാറ്റ നെക്‌സോൺ ഇവിയുടെ രൂപം വളരെ ഗംഭീരമാണ്. തികച്ചും പുതിയ രീതിയിലാണ് ഈ ടാറ്റ കാറിൻ്റെ മുൻഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൽഇഡി സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾക്കൊപ്പം ഡിആർഎല്ലുകളും കാറിൻ്റെ മുൻവശത്ത് സജ്ജീകരിച്ചിരിക്കുന്നു. പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്റർ അതിനു താഴെ സ്ഥാപിച്ചിട്ടുണ്ട്. ഇതിൻ്റെ ഷാർപ്പായിട്ടുള്ള ബമ്പറിന് വശങ്ങളിൽ എയർ കർട്ടനുകൾ ഉണ്ട്. എൽഇഡി ലൈറ്റുകൾക്കൊപ്പം, അതിൻ്റെ ടെയിൽഗേറ്റും പൂർണ്ണമായും പരിഷ്കരിച്ചു. ടാറ്റ നെക്‌സോണിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.  ടാറ്റ നെക്സോൺ ഇവി ഒറ്റ ചാർജിംഗിൽ 465 കിലോമീറ്റർ റേഞ്ച് നൽകുന്നു. വെറും 8.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും. ഈ കാറിന് ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുണ്ട്, അതിനാൽ കാർ പൂർണ്ണമായും ചാർജ് ചെയ്യാൻ 56 മിനിറ്റ് എടുക്കും. എന്നാൽ, ഇന്ന് വിപണിയിലെത്തുന്ന കാറുകൾ ഇതിലും വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും. ടാറ്റയുടെ ഈ ഇവിക്ക്  V2V ചാർജിംഗ് സവിശേഷതയുണ്ട്, അതിനാൽ ഈ കാർ മറ്റേതെങ്കിലും ഇലക്ട്രിക് കാർ ഉപയോഗിച്ചും ചാർജ് ചെയ്യാൻ കഴിയും. ഇതോടൊപ്പം, V2L സാങ്കേതികവിദ്യ ഉപയോഗിച്ച് കാർ ചാർജ് ചെയ്യാനും കഴിയും, അതിലൂടെ ഏത് ഗാഡ്‌ജെറ്റിൽ നിന്നും ഈ കാർ ചാർജ് ചെയ്യാൻ കഴിയും. ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button