Kerala
തൃശ്ശൂർ പൂരം കലക്കൽ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി എടുത്തു. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്.എഡിജിപി എച്ച് വെങ്കിടേഷ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. പൂരം നടക്കുന്ന സ്ഥലത്ത് എങ്ങിനെയാണ് എത്തിയത്,ആരാണ് പൂരം അലങ്കോലമായതിനെക്കുറിച്ച് അറിയിച്ചത് തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ഗോപിയില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്നാണ് വിവരം.ബിജെപി പ്രവര്‍ത്തകരാണ് പൂരത്തില്‍ പ്രശ്നങ്ങളുണ്ടെന്ന വിവരം കൈമാറിയതെന്നാണ് സുരേഷ് ഗോപി മൊഴി നല്‍കിയെന്നാണ് സൂചന. പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ഉടന്‍ തന്നെ റിപ്പോര്‍ട്ട് കൈമാറിയേക്കും.
