വീണ്ടും ‘കന്യക’യാകണം, 16 ലക്ഷം മുടക്കി ശസ്ത്രക്രിയയ്ക്കൊരുങ്ങി ബ്രസീലിയന്‍ മോഡൽ

വീണ്ടും കന്യകയാകാനായി, ഏകദേശം 16 ലക്ഷത്തോളം രൂപ (19,000 ഡോളറിലധികം) ചെലവഴിക്കാനൊരുങ്ങുകയാണ് ബ്രസീലിയന്‍ മോഡലും സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറുമായ 23 -കാരി റാവേന ഹാന്നിലി. കന്യകയാകാനായി ഹൈമെനോപ്ലാസ്റ്റി (hymenoplasty) ശസ്ത്രക്രിയയ്ക്ക് വിധേയയാകാനാണ് ഇവരുടെ തീരുമാനം. ശരീരത്തില്‍ അലിഞ്ഞ് ചേരുന്ന പ്രത്യേക തരം നൂലുകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ ശസ്ത്രക്രിയയില്‍ യോനിയിലെ ഹൈമെൻ പുനഃസ്ഥാപിക്കുന്നു. ഇതിനിലൂടെ ഹൈമന്‍റെ രക്തസ്രാവത്തിന് മുമ്പുള്ള അവസ്ഥ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് വൈദ്യശാസ്ത്രം അവകാശപ്പെടുന്നത്. ഹൈമെനോപ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ തന്‍റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പുതിയൊരു തുടക്കം സാധ്യമാണെന്നും റാവേന ഹാന്നിലി പറഞ്ഞു. “ഈ ശസ്ത്രക്രിയയിലൂടെ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക അർത്ഥമുണ്ട്,” ഹാന്നിലി ജാം പ്രസ്സിനോട് പറഞ്ഞു. “ഞാൻ വീണ്ടും കന്യകയാകാൻ ആഗ്രഹിക്കുന്നു. ഇത് എന്‍റെ ആത്മാഭിമാനത്തിനും വ്യക്തിപരമായ കാരണങ്ങളാലുമാണ്, അത് എനിക്ക് എല്ലായ്പ്പോഴും പ്രധാനമാണ്,” റാവേന ഹാന്നിലി കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ 2.5 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഹാന്നിലി, ഈ നടപടിക്രമം മനഃശാസ്ത്രപരമായ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും അവകാശപ്പെട്ടു. “ഇത് ഒരു സ്ത്രീക്ക് എങ്ങനെ തോന്നുന്നു, അവൾ സ്വയം എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചാണ്.” ഹാന്നിലി പറയുന്നു. തന്‍റെ തീരുമാനം എല്ലാവർക്കും മനസ്സിലാകില്ലെന്നും എന്നാല്‍ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെ ആളുകള്‍ ബഹുമാനിക്കണമെന്നും ഹാന്നിലി കൂട്ടിച്ചേര്‍ക്കുന്നു. ഒരു എലിക്ക് വേണ്ടി യുദ്ധം ചെയ്യുന്ന ‘ഇരുതല’യുള്ള പാമ്പ്; കണ്ണുതള്ളി സോഷ്യല്‍ മീഡിയ View this post on Instagram A post shared by Close Fans (@closefansoficial) ഒളിച്ച് കളിയെന്ന വ്യാജേന കാമുകനെ സ്യൂട്ട്കേസിൽ അടച്ച് കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്ത്യം തടവ് അതേസമയം ശസ്ത്രക്രിയയുടെ ഡേറ്റോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം ശാരീരിക അധ്വാനം ചെയ്യരുതെന്നും മറ്റ് ബന്ധങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഒപ്പം സൌകര്യപ്രദമായ വസ്ത്രങ്ങള്‍ ധരിക്കാനും തനിക്ക് ആശുപത്രിയില്‍ നിന്നും നിര്‍ദ്ദേശങ്ങളുണ്ടെന്നും അവ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഹാന്നിലി പറയുന്നു. തന്‍റെ തീരുമാനത്തില്‍ ഹാന്നിലിക്ക് ആത്മവിശ്വസമുണ്ടെങ്കിലും മെഡിക്കല്‍ പ്രൊഫഷണുകള്‍ ആശങ്ക പ്രകടിപ്പിച്ചു. ഹൈമെനോപ്ലാസ്റ്റി ഒരു അംഗീകൃത സൗന്ദര്യവർദ്ധക ശസ്ത്രക്രിയയാണെന്നും എന്നാൽ, യഥാർത്ഥത്തിൽ കന്യകാത്വം പുനഃസ്ഥാപിക്കുവാന്‍ ഈ ശസ്ത്രക്രിയയ്ക്ക് കഴിയില്ലെന്നും ലണ്ടൻ ആസ്ഥാനമായുള്ള മെഡിസോണൽ ക്ലിനിക്കിന്‍റെ സിഇഒ ഡോ.ഹന സലൂസോളിയ പറഞ്ഞു. ഈ ശസ്ത്രക്രിയ ആരോഗ്യത്തിന് അപകടസാധ്യതകൾ സൃഷ്ടിക്കുക മാത്രമല്ല, ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
