നാല് മാസത്തിന് ശേഷം ഒടിടിയിലേക്ക്; ‘തണുപ്പ്’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന തണുപ്പ് എന്ന ചിത്രം ഒടിടിയിലേക്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തിയ ചിത്രമാണിത്. നാല് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് പ്രദര്‍ശനം. നാളെ (ഫെബ്രുവരി 21) ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ് സഫ്ദർ മർവ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം രതീഷ് കോട്ടുളി, ശബ്ദസംവിധാനം രതീഷ് വിജയൻ, കളറിസ്റ്റ് ലിജു പ്രഭാകർ, കലാസംവിധാനം ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ യദുകൃഷ്ണ ദയകുമാർ, സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ സെവൻത് ഡോർ, പിആർഒ എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ് കണ്ടന്‍റ് ഫാക്ടറി, വിതരണം പ്ലാനറ്റ് പിക്ചേഴ്സ്.
