Kerala
കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണു , ഇരുമ്പ് മേൽക്കൂരയും റെയിൽവേ ട്രാക്കിൽ പറന്നുവീണു; ട്രാക്കിന്റെ വൈദ്യുതി ലൈനും തകർന്നുവീണു – ട്രെയിനുകൾ സർവീസ് നിർത്തി വെച്ചു

കോഴിക്കോട് : കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു.
വീടിന്റെ മേൽക്കൂര പാകിയ ഇരുമ്പ് ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈനും തകർന്നുവീണു. ട്രെയിനുകൾ സർവീസ് നിർത്തിവെച്ചു .
നിരവധി വീടുകളുടെ മേൽക്കൂരകളും തകർന്നു.
