തലമുടി വളരാന്‍ പരീക്ഷിക്കാം കോഫി കൊണ്ടുള്ള ഹെയർ പാക്കുകള്‍

തലമുടി കൊഴിച്ചില്‍ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. അത്തരത്തില്‍ തലമുടിയുടെ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് കോഫി. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയർ പാക്കുകൾ പരീക്ഷിക്കുന്നത് നല്ലതാണ്. തലയോട്ടിയിൽ കോഫി പ്രയോഗിക്കുന്നത് വഴി രക്തചംക്രമണം വർധിക്കുകയും ഉള്ളിൽ നിന്ന് മുടിയെ ശക്തിപ്പെടുത്തുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ കോഫി കൊണ്ടുള്ള ചില ഹെയർ പാക്കുകളെ പരിചയപ്പെടാം. 1. കോഫി- വെളിച്ചെണ്ണ ഹെയര്‍ പാക്ക് ഒരു പാനില്‍ രണ്ട് കപ്പ് വെളിച്ചെണ്ണ ചൂടാക്കുക. ശേഷം അര കപ്പ് കോഫി ബീന്‍സ് വറുത്തെടുത്തത് ഈ പാനിലേയ്ക്ക് ഇട്ട് ചൂടാക്കുക. കുറച്ച് മണിക്കൂറിന് ശേഷം ഇറക്കുക. തണുത്തതിന് ശേഷം ഒരു കുപ്പിയിലേയ്ക്ക് മാറ്റാം. ഇത്തരത്തില്‍ കോഫി എണ്ണ തയ്യാറാക്കി തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് തലമുടി വളര്‍ച്ചയ്ക്ക് നല്ലതാണ്. 2. കോഫി- തേന്‍ ഹെയര്‍ പാക്ക് ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേനും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും എടുക്കുക. ശേഷം രണ്ട് ടീസ്പൂൺ കാപ്പി പൊടി അതിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. എന്നിട്ട് ഈ മിശ്രിതം മുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 3. കോഫി- തൈര് ഹെയര്‍ പാക്ക് രണ്ട് ടീസ്പൂൺ കോഫിയും രണ്ട് ടേബിള്‍സ്പൂണ്‍ തൈരും എടുത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 4. കോഫി- മുട്ട രണ്ട് ടീസ്പൂൺ കാപ്പി പൊടിയിലേയ്ക്ക് മുട്ട ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
