Crime
കോതമംഗലത്ത് കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർത്ഥികൾ പിടിയിൽ; നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു

കൊച്ചി: എറണാകുളം കോതമംഗലത്ത് കഞ്ചാവുമായി രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. നെല്ലിക്കുഴി കോളേജിലെ വിദ്യാർത്ഥികളായ കൃഷ്ണദേവ (19), വിഷ്ണുരാജ് (19) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി ഉപയോഗം വ്യാപകമെന്ന പരാതിയെ തുടർന്ന് പ്രാദേശിക ജാഗ്രത സമിതി ഇരുവരെയും ലഹരിയുമായി തടഞ്ഞ് വെച്ചത്. തുടർന്ന് എക്സൈസിന് കൈമാറി.
