Spot lightWorld

വിരൂപന്മാര്‍, ഭക്ഷണം കഴിക്കുന്നത് ട്യൂബിലൂടെ’; 2025 നെ കുറിച്ച് 100 വര്‍ഷം മുമ്പ് വന്ന ചില പ്രവചവങ്ങള്‍

വരാൻ പോകുന്ന കാലത്തെക്കുറിച്ച് ആളുകൾ നടത്തുന്ന പ്രവചനങ്ങൾ എല്ലാകാലത്തും ഏറെ കൗതുകത്തോടെയാണ് കണ്ടിട്ടുള്ളത്. ഇപ്പോഴിതാ 2025 എങ്ങനെയായിരിക്കുമെന്ന് 100 വർഷങ്ങൾക്ക് മുമ്പ് ചിലർ നടത്തിയ പ്രവചനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. 1925 -ൽ, ഒരു കൂട്ടം ചിന്തകർ 2025 -ലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചില ഊഹങ്ങൾ നടത്തി. ആ പ്രവചനങ്ങളിൽ സാങ്കേതികവിദ്യയും നഗരങ്ങളും ഒക്കെയുണ്ടായിരുന്നു. ഇന്ന് പരിശോധിക്കുമ്പോൾ ആ പ്രവചനങ്ങളിൽ ചിലത് ഏറെ വിചിത്രമായി തോന്നാമെങ്കിലും മറ്റ് ചിലത് യാഥാർത്ഥ്യമായി എന്നതാണ് രസകരമായ വസ്തുത. ആൽബർട്ട് ഇ വിഗ്ഗാം എന്ന അമേരിക്കൻ മനഃശാസ്ത്രജ്ഞൻ അന്ന് പ്രവചിച്ച കാര്യങ്ങൾ ഇന്ന് നോക്കുമ്പോൾ തീർത്തും അസംബന്ധങ്ങളായി തോന്നും. വീടുകളിൽ കഴിയുന്ന മടിയന്മാരും വിരൂപന്മാരുമായ ആളുകൾക്ക് ബുദ്ധിമാന്മാരും സുന്ദരന്മാരുമായ ആളുകളെക്കാൾ കുട്ടികൾ ഉണ്ടാകുമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ഒരു പ്രവചനം. കൂടാതെ എല്ലാ മനുഷ്യരും വിരൂപന്മാരായി മാറുമെന്നും നൂറുവർഷത്തിന് ശേഷം സുന്ദരിയായ ഒരു പെൺകുട്ടി പോലും ഉണ്ടാകില്ലെന്നും 1925 -ൽ അദ്ദേഹം 2025 -നെ കുറിച്ച് പ്രവചിച്ചു. 1902 -ൽ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് പറഞ്ഞത്, 100 വർഷത്തിനുള്ളിൽ മനുഷ്യൻ 150 വയസ്സ് വരെ ജീവിക്കുമെന്നായിരുന്നു.  ‘ദി ടൈം മെഷീൻ”, “ദ വാർ ഓഫ് ദ വേൾഡ്സ്”, “ദി ഇൻവിസിബിൾ മാൻ” തുടങ്ങിയ സയൻസ് ഫിക്ഷൻ നോവലുകൾ എഴുതിയ യുകെ എഴുത്തുകാരൻ എച്ച്.ജി വെൽസിന്‍റെ പ്രവചനം, 2025-ൽ ആഗോള ശക്തിയെ ജനങ്ങളുടെ കോൺഫെഡറേഷനുകൾ നിയന്ത്രിക്കുമെന്നാണ്. കൂടാതെ 100 വർഷങ്ങൾക്ക് ശേഷം രാഷ്ട്രങ്ങൾ ഉണ്ടാകില്ലെന്നും മറിച്ച് മൂന്ന് വലിയ ജനവിഭാഗങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം പ്രവചിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് യൂറോപ്പ്, ചൈന എന്നിവയായിരുന്നു അദ്ദേഹം പ്രവചിച്ച ആ ജനവിഭാഗങ്ങൾ. ‘ഞാന്‍ സമ്പന്നനാണ്, പക്ഷേ, എന്ത് ചെയ്യണമെന്ന് അറിയില്ല’; 8000 കോടി രൂപ ആസ്തിയുള്ള ഇന്ത്യൻ വംശജന്‍റെ കുറിപ്പ് ഭൂമി മുഴുവനും ഒരു ഗവൺമെന്‍റിനാൽ ഭരിക്കപ്പെടുമെന്നും ലോകമെമ്പാടും ഒരു ഭാഷ മാത്രമേ എഴുതുകയും സംസാരിക്കുകയും ചെയ്യുകയുള്ളൂവെന്നും മറ്റു ചിലർ പ്രവചിച്ചു. യാത്രയും വാണിജ്യവും സൗജന്യമായിരിക്കുമെന്നും രോഗം മൂലം മരണം ഉണ്ടാകില്ലെന്നുമുള്ള പ്രവചനവും അന്ന് പുറത്ത് വന്നിരുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ആർക്കിബാൾഡ് എം ലോ തന്‍റെ 1925 -ലെ ‘ദി ഫ്യൂച്ചർ’ എന്ന പുസ്തകത്തിൽ ടെലിവിഷൻ മെഷീനുകൾ, ബ്രേക്ക്ഫാസ്റ്റ് ട്യൂബുകൾ, ഓട്ടോമാറ്റിക് സ്ലീപ്പ് ബെഡ്ഡുകൾ, വയർലെസ് ബാങ്കിംഗ്, ചലിക്കുന്ന നടപ്പാതകൾ, കൃത്രിമമായി നിർമ്മിച്ച വൺ പീസ് സ്യൂട്ടുകൾ തുടങ്ങിയവയെ കുറച്ചും പ്രവചനം നടത്തിയിട്ടുണ്ട്. ‘ഇത് എന്‍റെ ജീവിതം’; ഒഡിയക്കാരനെ വിവാഹം കഴിച്ച്, ബെംഗളൂരുവില്‍ താമസിക്കുന്ന യുഎസ് യുവതി: വീഡിയോ വൈറല്‍ പല ചിന്തകരും ആഗോള പട്ടിണിയും എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകളുടെ കടന്നുവരവും എല്ലാ രോഗങ്ങൾക്കും ചികിത്സയും പ്രവചിച്ചു.  100 വർഷത്തിനുള്ളിൽ അമേരിക്ക ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുമെന്ന് പ്രൊഫസർ ലോവൽ ജെ റീഡ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുള്ള പരിഹാരമായി അദ്ദേഹം പറഞ്ഞത്, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള ഭക്ഷണ വിതരണമോ അല്ലെങ്കിൽ ജൈവ വസ്തുക്കളിൽ നിന്നുള്ള കൃത്രിമ ഭക്ഷണമോ ആയിരുന്നു.  2025 ഓടെ ദാരിദ്ര്യം അവസാനിക്കുമെന്ന് അമേരിക്കയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്‍റ് സോഫി ഐറിൻ ലോബ് പ്രവചിച്ചിരുന്നു.  ‘നമ്മുടെ ഭാവി പൗരന്മാർക്ക് – ചാരിറ്റിയല്ല, അവസരമാണ് വേണ്ടത്,’ എന്നായിരുന്നു അവർ അന്ന് പറഞ്ഞത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button