Kerala
ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും; നിലവിലെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഉമ തോമസ് എംഎൽഎയെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എംഎല്‍എയെ നാളെ ഡിസ്ചാർജ് ചെയ്യുന്നത്.
