
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ 34-കാരന് 51 വർഷം കഠിന തടവ് വിധിച്ച് കോടതി. കഠിന തടവ് കൂടാതെ 35,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. മലപ്പുറം വണ്ടൂർ സ്വദേശിയായ അബ്ദുൾ റഹ്മാനാണ് ശിക്ഷ വിധിച്ചത്.
നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അമ്മയോടൊപ്പം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാനസിക വളർച്ചയില്ലാത്ത കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.
2019 മുതൽ 2020 വരെ പ്രതി കുട്ടിയെ പല തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
