
കോട്ടയം: കോട്ടയം വെമ്പള്ളിയിൽ ബാറിനുള്ളിൽ മദ്യപിക്കാൻ എത്തിയ ആളെ ചില്ല് ഗ്ലാസുകൊണ്ട് ആക്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. കുമരകം സ്വദേശി ബിജുവിനെയാണ് കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യത്തിന്‍റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തതിനാണ് ജീവനക്കാരൻ മർദിച്ചതെന്നാണ് പരാതി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കോട്ടയം കുറവിലങ്ങാട് പുതിയതായി എം സി റോഡിൽ വെമ്പള്ളി ജംഗ്ഷനു സമീപം പ്രവർത്തനം ആരംഭിച്ച ബാറിന്‍റെ ഉദ്ഘാടന ദിവസമാണ് സംഭവം. ബാറിൽ മദ്യപിക്കാൻ എത്തിയ വ്യക്തി മദ്യത്തിന്‍റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപൊടാത്ത ജീവനക്കാരൻ ഗ്ലാസ് ഉപയോഗിച്ച് നാട്ടുകാരനെ തുടരെ തുടരെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജീവനക്കാരൻ രണ്ട് പേരെ ഗ്ലാസുകൊണ്ട് തുടരെ തുടരെ എറിയുന്നതും ഒരാൾ ഏറുകൊണ്ട് നിലത്ത് വീഴുന്നതും പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്..
