ദിവസേന കുറച്ച് മുന്തിരി കഴിച്ചാല്‍ എന്തെല്ലാം ഗുണം ലഭിക്കും, അറിയാം മുന്തിരിയുടെ പോഷക ഗുണങ്ങൾ
മുന്തിരി കഴിക്കാന്‍ ഇഷ്ടമുള്ള നിരവധി ആളുകളുണ്ട്. അതുപോലെ തന്നെ മുന്തിരി കഴിച്ചാല്‍ അലര്‍ജി പിടിക്കുന്നവരും കുറവല്ല. എന്തായാലും മുന്തിരി ദിവസനേ കുറച്ച് വീതം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
മുന്തിരിയുടെ പോഷക ഗുണങ്ങള്‍
വളരെയധികം പോഷകങ്ങളാല്‍ സമ്പന്നമായ ഒരു പഴമാണ് മുന്തിരി. മുന്തിരിയില്‍ വിറ്റമിന്‍ സി, വിറ്റമിന്‍ എ, വിറ്റമിന്‍ ബി 6, വിറ്റമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ധാതുക്കളായ, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവയുടേയും സമ്പന്നമായ കലവറയാണ് മുന്തിരി. ഇത് കൂടാതെ, ആന്റിഓക്‌സിഡന്റ്‌സ് ധാരാളം മുന്തിരിയില്‍ അടങ്ങിയിരിക്കുന്നുണ്ട് അതിനാല്‍ തന്നെ മുന്തിരി കഴിക്കുന്നത് നമ്മളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ദിവസേന കുറച്ച് മുന്തിരി കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങള്‍ ലഭിക്കുമെന്ന് നോക്കാം
1),ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
2) ക്യാന്‍സര്‍ തടയുന്നു
3) തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
4) ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു
5) രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
6 ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മുന്തിരി കഴിക്കേണ്ട വിധം
ദിവസേന 1-2 കപ്പ് മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മുന്തിരി അല്ലെങ്കില്‍ മുന്തിരി ജ്യൂസ് കഴിക്കുന്നത് ഏത് രീതിയും നല്ലതാണ്. ചിലര്‍ക്ക് മുന്തിരി അലര്‍ജി ഉണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ മുന്തിരി അലര്‍ജി ഉള്ളവരാണ്‌നിങ്ങള്‍ എങ്കില്‍ പരമാവധി മുന്തിരി നന്നായി കഴുകി അത് ഒന്ന് വേവിച്ചതിന് ശേഷം ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് അലര്‍ജി പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ചൊറിച്ചില്‍ എന്നിവ ഉള്ളവര്‍ ഇത്തരത്തില്‍ മുന്തിരി കഴിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടില്ല. മുന്തിരി അമിതമായി കഴിക്കുന്നത് പലപ്പോഴും വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. അതിനാല്‍, എല്ലാം ശ്രദ്ധിച്ച് കഴിക്കുക.