Health Tips

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ശൈത്യകാലത്ത് ഹൃദയാഘാത കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. മഞ്ഞുകാലത്ത് ശരീരം തണുപ്പിനോട് പൊരുത്തപ്പെടാൻ നിരവധി മാറ്റങ്ങൾക്ക് വിധേയമാകും. ഇതാകാം ഹൃദയാരോഗ്യത്തെ പല തരത്തിൽ ബാധിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. നെഞ്ചിന് വേദന, അസ്വസ്ഥത, ശ്വാസംമുട്ടൽ, തലകറക്കം, അമിതമായി വിയർക്കൽ, നെഞ്ചെരിച്ചിൽ, ക്ഷീണം തുടങ്ങിയവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.  ശൈത്യകാലത്ത് മറ്റ് രക്ത ധമനികളെ പോലെ കൊറോണറി ആർട്ടറിയും ചുരുങ്ങും. ഇത് ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കും. ഇതും ഹൃദയാഘാത സാധ്യത വർധിപ്പിക്കും. സംസ്കരിച്ചതും ഉയർന്ന കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്. സീസണൽ പച്ചക്കറികൾ, ധാന്യങ്ങൾ, ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം നിലനിർത്തുന്നതിൻ്റെ ഹൃദയത്തെ സംരക്ഷിക്കുന്നു. ‘ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ക്രമമായ ശാരീരിക പ്രവർത്തനങ്ങൾ നിർണായകമാണ്. ലളിതമായ ഇൻഡോർ വ്യായാമങ്ങൾ ശീലമാക്കുക. കൂടാതെ, ജലാംശം നിലനിർത്തുന്നതും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇവയെല്ലാം ഹൃദയത്തെ സരംക്ഷിക്കുന്നു…’ – ബിഎം ബിർള ഹാർട്ട് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഇൻ്റർവെൻഷൻ കാർഡിയോളജിസ്റ്റ് ഡോ. ജോയ് സൈബൽ പറയുന്നു.    

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button