BusinessTech

പുതിയ പ്രൈവസി ഫീച്ചറുമായി വാട്‌സ്ആപ്പ്; ഫോട്ടോകളും വീഡിയോകളും ലീക്കാവുന്നു എന്ന പേടി വേണ്ട

തിരുവനന്തപുരം: ഉപയോക്താക്കളുടെ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. അത്തരമൊരു പുതിയ അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ പോകുകയാണ്. വാട്‌സ്ആപ്പ് ആൻഡ്രോയ്‌ഡ് ബീറ്റ പതിപ്പിലാണ് ഈ പ്രത്യേക ഫീച്ചർ പരീക്ഷിക്കുന്നത്. മീഡിയ സേവിംഗുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ ഫീച്ചർ. ഇനിമുതൽ നിങ്ങൾ അയച്ച ഫോട്ടോകളും വീഡിയോകളും സ്വീകർത്താവിന്‍റെ ഫോണിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യാതെ ഈ ഫീച്ചർ തടയും. അതായത് ഈ പുതിയ സവിശേഷതയുടെ സഹായത്തോടെ, ഉപയോക്താക്കൾക്ക് അവർ അയയ്ക്കുന്ന മീഡിയ മറ്റേയാളുടെ ഫോണിൽ സേവ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കും. ഇതുവരെ വാട്‌സ്ആപ്പ് അയച്ച ഫയലുകൾ സ്വീകർത്താവിന്‍റെ ഡിവൈസിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപ്‌ഡേറ്റിന് ശേഷം, ഓട്ടോ-സേവ് ഓപ്ഷൻ ഓണാക്കണോ ഓഫാക്കണോ എന്ന് അയയ്ക്കുന്ന ഉപയോക്താവിന് സ്വയം തീരുമാനിക്കാൻ കഴിയും. Read more: പ്രതാപത്തിലേക്ക് കുതിച്ചെത്തി ബിഎസ്എന്‍എല്‍; ആറ് മാസത്തിനിടെ 55 ലക്ഷം പുതിയ വരിക്കാര്‍ വാട്‌സ്ആപ്പില്‍ വരുന്ന ഈ പുതിയ ഫീച്ചർ ഡിസപ്പിയറിംഗ് മെസേജിനോട് ഏറെക്കുറെ സമാനമാണ്. ഈ ഫീച്ചർ താൻ അയച്ച ഫോട്ടോ, വീഡിയോ അല്ലെങ്കിൽ സന്ദേശം സ്വീകർത്താവിന് സേവ് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കാൻ അയച്ച ഉപയോക്താവിന് കഴിയും. ഇത് മീഡിയ ഫയലുകൾ സേവ് ചെയ്യുന്നത് തടയും. ഒപ്പം മുഴുവൻ ചാറ്റും എക്സ്പോർട്ട് ചെയ്യുന്നതും ഫോർവേഡ് ചെയ്യുന്നതും തടയും. ഉപയോക്താക്കൾ ഈ സ്വകാര്യതാ ഫീച്ചർ ഓണാക്കിയാൽ അവരെ ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’യുടെ ഭാഗമായി കണക്കാക്കും. ഇതിനുശേഷം അവർക്ക് ആ ചാറ്റിൽ മെറ്റാ എഐ ഉപയോഗിക്കാൻ കഴിയില്ല. നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. താമസിയാതെ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കും എന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button