Kerala

ഭക്ഷണം കഴിച്ച് വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ തെരുവുനായ ഓടി വന്ന് കടിച്ചു; 6 വയസ്സുകാരിക്ക് ഗുരുതര പരിക്ക്

ഹരിപ്പാട്:  തെരുവു നായയുടെ ആക്രമണത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കരുവാറ്റ തൈത്തടത്തിൽ സുനീഷ് – മാളു ദമ്പതികളുടെ മകൾ കൽഹയ്ക്കാണ് (6) പരിക്കേറ്റത്.  കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ  ഭക്ഷണം കഴിച്ചതിനു ശേഷം വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ നായ ഓടി വന്ന് ആക്രമിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ കൽഹയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിക്കാട് ഇ എ എൽപിഎസ്  വിദ്യാർത്ഥിനിയാണ് കൽഹ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button