Kerala
ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ, ലേബർ ഓഫീസിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണു; ഓഫീസർക്ക് പരിക്ക്

ആലപ്പുഴ: അമ്പലപ്പുഴയിൽ ലേബർ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് ലേബർ ഓഫീസർക്ക് പരിക്ക്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണത്. പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഏതാനും വർഷം മുമ്പ് മാത്രമാണ് അസിസ്റ്റന്റ് ലേബർ ഓഫീസായി മാറ്റിയത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പലഭാഗവും അപകടാവസ്ഥയിലാണ്. ലേബർ ഓഫീസറുടെ ഓഫീസിന്റെ മുകളിൽ ഫൈബർ കൊണ്ട് നിർമിച്ച ഭാഗമാണ് തകർന്ന് വീണത്. ലേബർ ഓഫീസർക്ക് പരിക്കേറ്റെങ്കിലും ഗൗരവമുള്ളതല്ല. ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
