
ഇന്ത്യയേക്കാൾ കുറഞ്ഞ വിലയിലാണ് സ്വർണം ദുബായിൽ ലഭിക്കുക. അതുകൊണ്ടുതന്നെ ദുബായിൽൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം എത്താറുണ്ട്. എന്നാൽ പലപ്പോഴും നിയമം ലംഘിച്ച് എത്തുന്ന സ്വർണക്കടത്തുകൾ പിടികൂടുന്നതും വാർത്തായാകാറുണ്ട്. ഒരു വ്യക്തിക്ക് നിയമപരമായി എത്ര സ്വർണം ദുബായിൽ നിന്നും കൊണ്ടുവരാം? അനുവദനീയമായ പരിധി: * പുരുഷന്മാർക്ക്: കസ്റ്റംസ് തീരുവ അടയ്ക്കാതെ 20 ഗ്രാം വരെ സ്വർണം കൊണ്ടുവരാം * സ്ത്രീകൾക്ക്: കസ്റ്റംസ് തീരുവ അടയ്ക്കാതെ 40 ഗ്രാം വരെ സ്വർണം കൊണ്ടുവരാം * 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്: കസ്റ്റംസ് തീരുവ കൂടാതെ 40 ഗ്രാം വരെ സ്വർണം കൊണ്ടുവരാം അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ കൊണ്ടുവരുകയാണെങ്കിൽ, കസ്റ്റംസ് തീരുവ എത്ര നൽകണം? * പുരുഷന്മാർക്ക് 50 ഗ്രാം വരെയും സ്ത്രീകൾക്ക് 100 ഗ്രാം വരെയും: 3% തീരുവ. * പുരുഷന്മാർക്ക് 50 മുതൽ 100 ഗ്രാം വരെയും സ്ത്രീകൾക്ക് 100 മുതൽ 200 ഗ്രാം വരെയും: 6% തീരുവ. * പുരുഷന്മാർക്ക് 100 ഗ്രാമിന് മുകളിലും സ്ത്രാകൾക്ക് 200 ഗ്രാമിന് മുകളിലും: 10% തീരുവ. ദുബായിൽ നിന്നും സ്വർണം കൊണ്ടുവരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം * ആധികാരികത ഉറപ്പാക്കാൻ എപ്പോഴും ദുബായിലെ അംഗീകൃത ഡീലർമാരിൽ നിന്ന് മാത്രം സ്വർണ്ണം വാങ്ങുക. * നിയമാനുസൃതമായി വാങ്ങി. സ്വർണമാണെന്ന് ഉറപ്പാക്കാൻ അല്ലെങ്കിൽ തെളിയിക്കാൻ ബില്ലുകൾ സൂക്ഷിക്കുക * വ്യക്തിഗത വിവരങ്ങൾ ഉറപ്പാക്കാൻ പാസ്‌പോർട്ട്, വിസ രേഖകൾ കൈവശം വയ്ക്കുക. * കസ്റ്റംസ് പരിശോധന കുറയ്ക്കുന്നതിന് സ്വർണ്ണക്കട്ടികളേക്കാൾ സ്വർണ്ണാഭരണങ്ങൾ തെരഞ്ഞെടുക്കുക. ദുബായിൽ സ്വർണ്ണത്തിന് വില കുറയാൻ കാരണം എന്താണ്? ദുബായിൽ ഇന്ത്യയേക്കാൾ 8 മുതൽ 9% വിലക്കുറവിൽ സ്വർണ്ണം ലങിക്കും. കാരണം, സ്വർണ്ണ കയറ്റുമതിയിൽ വാറ്റ് ഇല്ലാത്തതും കുറഞ്ഞ നിർമ്മാണ നിരക്കുകളുമാണ്.
