ഈ രാജ്യങ്ങളിൽ റോഡിലിറങ്ങുമ്പോൾ ജീവൻ പണയം വെക്കണം! ഏറ്റവും കൂടുതൽ കാറപകടങ്ങൾ നടക്കുന്ന 5 രാജ്യങ്ങൾ

വാഹനവുമായി റോഡിലിറങ്ങി കഴിഞ്ഞാൽ ജീവന്റെ കാര്യത്തിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. എന്നാൽ, ചില രാജ്യങ്ങളിൽ ഈ ഓരോ സെക്കൻഡും വൻ വാഹനാപകടങ്ങളിലാണ് അവസാനിക്കാറുള്ളത്. വേൾഡ് പോപ്പുലേഷൻ റിവ്യൂവിൽ നിന്നുള്ള 2024ലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചാൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കാറപകടത്തിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. അത്തരത്തിൽ 2024ൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ റിപ്പോര്‍ട്ട് ചെയ്ത 5 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 1. അമേരിക്ക 2024ൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കാറപകടങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയിൽ നടന്ന കാറപകടങ്ങളുടെ എണ്ണം 19 ലക്ഷത്തിലധികമാണ്. 36,000ത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 27 ലക്ഷത്തിലധികം ആളുകൾക്ക് പരിക്കേറ്റു. 2. ജപ്പാൻ കഴിഞ്ഞ വര്‍ഷം ജപ്പാനിൽ 5,40,000 കാറപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഏകദേശം 4,700 പേര് മരിക്കുകയും 6,00,000ത്തിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായിട്ടും ജപ്പാനിൽ അപകടങ്ങൾക്ക് കുറവില്ല. 3. ജര്‍മ്മനി 2024ൽ ജര്‍മ്മനിയിൽ 3,00,000ത്തിലധികം കാറപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏകദേശം 3,000 പേര്‍ക്ക് ജീവൻ നഷ്ടമാകുകയും 3,84,000 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 4. തുര്‍ക്കി കഴിഞ്ഞ വര്‍ഷം തുര്‍ക്കിയിൽ ഏകദേശം 1,75,000 കാറപകടങ്ങളാണ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 5,473 പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും 2,83,234 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അമിത വേഗത, മോശം റോഡുകൾ എന്നിവയാണ് തുര്‍ക്കിയിലെ അപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. 5. ഇറ്റലി 2024ൽ ഇറ്റലിയിൽ 1,72,000 കാറപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് 3,173 മരണങ്ങൾക്ക് കാരണമായി. 2,41,000ത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. മദ്യപിച്ച് വാഹനമോടിക്കൽ, അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് വാഹനാപകടങ്ങൾക്ക് കാരണമായി പറയപ്പെടുന്നത്.
