‘ഇത്രയും ഗതികെട്ട ക്യാപ്റ്റന്‍ വേറെ കാണില്ല’! നായകസ്ഥാനമൊഴിഞ്ഞ പാക് താരം ബാബര്‍ അസമിനെ ട്രോളി സോഷ്യല്‍ മീഡിയ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ബാബര്‍ അസമിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. പാക് ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ തന്നെയാണ് ബാബറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥാനമാണ് ബാബര്‍ ഒഴിഞ്ഞത്. പുതിയ ക്യാപ്റ്റനാരായിരിക്കുമെന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനെ നായകനാക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുക. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ബാബര്‍ നേരത്തേ തന്നെ രാജിവച്ചിരുന്നു. പിന്നാലെ 2023 ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് ശേഷം അദ്ദേഹത്തെ നായകസ്ഥാനത്ത് നിക്കീയിരുന്നു. എന്നാല്‍, മൂന്നു മാസത്തിനു ശേഷം 2024 മാര്‍ച്ചില്‍ വീണ്ടും അദ്ദേഹത്തെ ക്യാപ്റ്റനാക്കി. ഷഹീന്‍ അഫ്രീദിയെ മാറ്റിയാണ് ബാബറിനെ നായകനാക്കിയിരുന്നത്. ആ സ്ഥാനമാണ് ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടുമൊഴിയുന്നത്. നായകനെന്ന നിലയില്‍ കിരീടമില്ലെന്നും, അതിനേക്കാളേറെ രാജിവെച്ച ക്യാപ്റ്റനാണ് ബാബറെന്നുമാണ് സോഷ്യല്‍ മീഡിയയിലെ വാദം.
ബാബറിന് കീഴില്‍ ട്വന്റി20 ലോകകപ്പിനെത്തിയ പാകിസ്ഥാന്‍ യുഎസ് ഉള്‍പ്പെടെയുള്ള ടീമുകളോട് പരാജയപ്പെട്ടു. ടി20 ലോകകപ്പില്‍ ഇന്ത്യയോടും പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന്‍ ടീം ടെസ്റ്റില്‍ ബംഗ്ലദേശിനോട് തോറ്റതും ബാബര്‍ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് കരുതുന്നു. നായകസ്ഥാനത്ത് ബാബര്‍ ആയിരുന്നില്ലെങ്കിലും, സ്വന്തം നാട്ടില്‍ ബംഗ്ലദേശിനോട് ടെസ്റ്റും പിന്നാലെ പരമ്പരയും തോറ്റത് ടീമിലെ പ്രധാന താരമായ ബാബറിനും ക്ഷീണമായി. പരമ്പരയില്‍ മോശം ഫോമിലായിരുന്നു ബാബര്‍. വിരമിക്കാനൊരുങ്ങുന്ന ബംഗ്ലാ താരം ഷാക്കിബിന് കോലിയുടെ സവിശേഷ സമ്മാനം! വൈറലായി വീഡിയോ ഇതോടെയാണ്, ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എന്ന പേരില്‍ ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനം കൂടി ഒഴിയുന്നതായി ബാബര്‍ അസം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
