Kerala
എരൂരിൽ കായലിൽ യുവാവ് മരിച്ച നിലയിൽ; പ്രതി പിടിയിൽ, മദ്യപാനത്തിനിടെ അടിപിടി, തുടർന്ന് കൊലപാതകമെന്ന് പോലീസ്

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ജിഷി പിടിയിൽ. എരൂർ പെരീക്കാട് തമ്പി എന്നു വിളിക്കുന്ന സനലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സനലും ജിഷിയും തമ്മിൽ മദ്യപാനത്തിനിടെ അടിപിടിയുണ്ടായെന്നും അതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു. മറ്റ് രണ്ട് സുഹൃത്തുക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇവർ പോയ ശേഷമാണ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായത്.
