

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഊരിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഊരിൽ തന്നെയുള്ള ഈശ്വരാണ് കൊലപാതകം നടത്തിയത്. രണ്ടുപേരും തമ്മിലുള്ള തർക്കത്തിനിടെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കൃത്യം നടത്തിയ ശേഷം ഈശ്വർ കടന്നുകളഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.