കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട 5 സൂപ്പർ ഫുഡുകൾ

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട 5 സൂപ്പർ ഫുഡുകൾ. കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട 5 സൂപ്പർ ഫുഡുകൾ കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നത് ഓർശക്തി കൂട്ടുക മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ബ്ലൂബെറിയിൽ ആന്റിഓക്സിന്റുകൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു. മുട്ട ആരോഗ്യകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും തലച്ചോറിൻ്റെ പ്രവർത്തനത്തിനും സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാൽമൺ മത്സ്യം തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ ഇ, സിങ്ക് എന്നിവ അടങ്ങിയ നട്സുകൾ ഓർമ്മശക്തി കൂട്ടുന്നതിനും ബുദ്ധിവികാസത്തിനും മികച്ച ഭക്ഷണമാണ്. ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിവിധ ഇലക്കറികൾ കഴിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
