Sports

ഒറ്റ തോൽവി, പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മൂക്കുകുത്തി ആർസിബി; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശികൾ

ബെംഗളൂരു: ഐപിഎല്‍ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം കൈവിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യ രണ്ട് കളികളും ജയിച്ച് ഒന്നാമതായിരുന്ന ആര്‍സിബി ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് വിക്കറ്റിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയതോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നിരുന്നു. 13 പന്തുകള്‍ ബാക്കി നിര്‍ത്തി വഴങ്ങിയ പരാജയം ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റും(+1.149) കുത്തനെ കുറച്ചതോടെയാണ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. മൂന്ന് കളികളില്‍ നാലു പോയന്‍റുമായാണ് ആര്‍സിബി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആര്‍സിബി തോറ്റതോടെ രണ്ട് കളികളില്‍ രണ്ട് ജയം നേടിയ പഞ്ചാബ് കിംഗ്സ് മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ(+1.485) കരുത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. രണ്ട് കളികളില്‍ നാലു പോയന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നെറ്റ് റണ്‍റേറ്റില്‍(+1.320) പഞ്ചാബിന് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. 105 മീറ്റര്‍ സിക്സ് പറത്തിയതിന് പിന്നാലെ സാള്‍ട്ടിനോട് സിറാജിന്‍റെ മധുരപ്രതികാരം-വീഡിയോ ഇന്നലെ ആര്‍സിബിയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ച ഗുജറാത്തിനും നാലു പോയന്‍റുണ്ടെങ്കിലും നെറ്റ് റൺറേറ്റില്‍(+0.807) പിന്നിലായതിനാല്‍ നാലാം സ്ഥാനത്താണ്. രണ്ട് പോയന്‍റ് വീതമുള്ള മുംബൈ ഇന്ത്യൻസ്, ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയൽസ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. നിലവില്‍ കൊല്‍ക്കത്ത പത്താമതും ഹൈദരാബാദ് എട്ടാമതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button