Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മരുന്ന് കൊടുക്കാൻ ജീവനക്കാരില്ല; രോഗി കുഴഞ്ഞുവീണു

കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഫാ​ർ​മ​സി​യി​ൽ മ​രു​ന്ന് കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത്​ പ്ര​ശ്ന​മാ​കു​ന്നു. നീ​ണ്ട ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ടി വ​ന്ന രോ​ഗി കു​ഴ​ഞ്ഞു​വീ​ണു. രോ​ഗി​ക​ൾ ഒ.​പി​യി​ൽ ടി​ക്ക​റ്റ്​ എ​ടു​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്ത് നി​ന്ന ശേ​ഷം ഡോ​ക്ട​റെ കാ​ണാ​നും അ​ത്ര​യും സ​മ​യം വീ​ണ്ടും എ​ടു​ക്കു​ന്നു. ഡോ​ക്ട​ർ കു​റി​ക്കു​ന്ന മ​രു​ന്ന് വാ​ങ്ങാ​ൻ ഫാ​ർ​മ​സി​യി​ലും മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. അ​ഞ്ച് കൗ​ണ്ട​ർ ഉ​ള്ള​ട​ത്ത് ഒ​രെ​ണ്ണം മാ​ത്ര​മേ തു​റ​ന്നി​ടാ​റു​ള്ളു. ഈ ​കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​ന്നെ രോ​ഗി​ക​ൾ​ക്ക് ടോ​ക്ക​ൺ ന​ൽ​കാ​നും നി​ൽ​ക്കേ​ണ്ടി വ​രു​ന്നു. പ്രാ​യ​മാ​യ​വ​രും കൈ​ക്കു​ഞ്ഞു​മാ​യി വ​രു​ന്ന​വ​രും നീ​ണ്ട വ​രി​യി​ൽ നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. രാ​വി​ലെ എ​ട്ടി​ന് വ​ന്ന​വ​ർ പോ​ലും ഉ​ച്ച​ക​ഴി​ഞ്ഞും ഫാ​ർ​മ​സി​യി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഫാ​ർ​മ​സി​യി​ൽ പ്രാ​യ​മാ​യ​വ​ർ​ക്ക് ഇ​രി​ക്കാ​ൻ കൂ​ടു​ത​ൽ ക​സേ​ര​യി​ല്ലാ​ത്ത​തും പ്ര​ശ്ന​മാ​ണ്. പ്രാ​യ​മാ​യ ആ​ൾ കു​ഴ​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​ഷേ​ധ​വു​മാ​യി ബി.​ജെ.​പി രം​ഗ​ത്തെ​ത്തി​യ​തോ​ടെ എ​വി​ടെ നി​ന്നോ ചി​ല ജീ​വ​ന​ക്കാ​രെ എ​ത്തി​ച്ച്​ ര​ണ്ട് കൗ​ണ്ട​ർ കൂ​ടി തു​റ​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button