Health Tips

നെയ്യ് നല്ലതാണ്, പക്ഷെ ഇവയോടൊപ്പം കഴിക്കുമ്പോൾ ശ്രദ്ധിക്കണം…

ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ള പ്രകൃതിദത്ത ഭക്ഷണങ്ങളിൽ ഒന്നാണ് നെയ്യ്. ചെറിയ അളവിൽ ഭക്ഷണത്തിൽ നെയ്യ് ചേർക്കുന്നത് നല്ലതാണ്. അസിഡിറ്റിയും അൾസറും കുറക്കാനും ഓർമശക്തി വർധിപ്പിക്കാനും നെയ്യ് കാരണമാകും. എന്നാൽ നെയ്യ് മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്. അമിതമായാൽ ഇത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ദൈനംദിന ഭക്ഷണക്രമത്തിൽ ഒന്നോ രണ്ടോ സ്പൂൺ നെയ്യ് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ദഹനത്തിന് സഹായിക്കുന്നതിനും, ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും എന്നാൽ നെയ്യ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണ പദാർഥങ്ങൾ ഉണ്ട്. ചില കോമ്പിനേഷനുകൾ കുടലിന്റെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തികയോ ഭാരം വർധിപ്പിക്കുകയോ ചെയ്യും. അവയിൽ ചിലത് പരിചയപ്പെടാം. തേൻ നെയ്യും തേനും ഗുണങ്ങളാൽ നിറഞ്ഞ ഭക്ഷണപദാർഥങ്ങളാണ്. ഇവയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണ്. ഇവ രണ്ടും തുല്യ അനുപാതത്തിൽ കലർത്തി കഴിക്കുന്നത് വിഷ സംയുക്തങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. തൈര് തൈരിന് അതിന്റേതായ ഗുണങ്ങളുണ്ട്. പക്ഷേ നെയ്യുമായി ചേർത്ത് കഴിക്കുന്നത് അത്ര നല്ലതല്ല. ഇവ ഒന്നിച്ച് കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യയുണ്ട്. മുള്ളങ്കി ശൈത്യകാലത്ത് കഴിക്കാൻ പറ്റിയ വിഭവമാണ് മുള്ളങ്കി. മുള്ളങ്കിയും നെയ്യും വലിയ അളവിൽ ഒരുമിച്ച് കഴിക്കുമ്പോൾ, അവ ദഹനവ്യവസ്ഥയെ അസന്തുലിതമാക്കുന്നു. എന്നാൽ ഈ കോമ്പിനേഷനെക്കുറിച്ചുള്ള ഗവേഷണങ്ങൾ പരിമിതമാണ്. സിട്രസ് പഴങ്ങൾ ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആയുർവേദം അനുസരിച്ച്, സിട്രസ് പഴങ്ങളുടെ അസിഡിറ്റി സ്വഭാവം നെയ്യുമായി സംയോജിപ്പിക്കുന്നത് ദഹനത്തെ തടസപ്പെടുത്തും. ഇത് ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയമെടുക്കാൻ കാരണമാകും. ചായ‍/കാപ്പി നെയ് ചായയിലോ കാപ്പിയിലോ ചേർക്കുന്നത് ചിലപ്പോൾ ദഹന വ്യവസ്ഥക്ക് പ്രശ്നമുണ്ടാക്കും. ഇവ ഒന്നിച്ച് കഴിക്കുന്നത് എല്ലാവർക്കും യോജിക്കണമെന്നില്ല. ഈ ഭഷണപദാർഥങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നില്ല. എന്നാൽ ഒന്നിച്ച് കഴിക്കുന്നത് ചിലപ്പോഴെങ്കിലും ദഹന പ്രശ്നം ഉണ്ടാകാൻ കാരണമാകുമെന്ന് മനസിലാക്കുന്നത് നല്ലതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button