BusinessKeralaNationalSpot light

സ്വർണവില വീണ്ടും കുറഞ്ഞു; ആഗോള വിപണിയിലും വില ഇടിയുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 560 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റെ വില 75,000 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 70 രൂപയുടെ കുറവുണ്ടായി. 9375 രൂപയായാണ് വില കുറഞ്ഞത്. ആഗോളവിപണിയിലും തിങ്കളാഴ്ച സ്വർണവില കുറഞ്ഞു. സ്​പോട്ട് ഗോൾഡ് വില 0.7 ശതമാനം ഇടിഞ്ഞ് 3,376.67 ഡോളറായി കുറഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് 3,439.70 ഡോളറായി ഇടിഞ്ഞിട്ടുണ്ട്. യുക്രെയ്ൻ-റഷ്യ സംഘർഷം ലഘൂകരിക്കാനുള്ള സാധ്യത തന്നെയാണ് സ്വർണവില ഇടിയുന്നതിനുള്ള പ്രധാന കാരണം. അടുത്തയാഴ്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്ലാഡമിർ പുടിനുമായി കൂടി​ക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ യുദ്ധം തീർക്കാനുള്ള ഫോർമുലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 15ന് അലാസ്കയിൽവെച്ചാണ് പുടിൻ-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്. ഇതിനൊപ്പം അടുത്തയാഴ്ച യു.എസ് ഉപഭോക്തൃ വിലനിലവാര സൂചികയുടെ കണക്കുകൾ പുറത്ത് വരും. അതിന് അനുസരിച്ചാവും തീരുവയിൽ ഡോണൾഡ് ട്രംപ് തീരുമാനമെടുക്കുക. ഇതും വരും ദിവസങ്ങളിലെ സ്വർണവിലയെ സ്വാധീനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button